പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Update: 2018-12-05 11:58 GMT
കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.
പഴയങ്ങാടി സ്വദേശി സന്ദീപ്, കുറുമാത്തൂര്‍ സ്വദേശി ശംസുദ്ദീന്‍, നടുവില്‍ സ്വദേശി അയ്യൂബ്, ശ്രീകണ്ഠപുരം സ്വദേശി ഷബീര്‍, ലോഡ്ജ് മാനേജര്‍ പവിത്രന്‍ എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവടക്കം എട്ട് പേര്‍ കസ്റ്റഡിയിലുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം 19 പേരാണ് പ്രതികള്‍. അതേസമയം, കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.