സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക്; ജിദ്ദയിലെ പ്രവാസികള്‍ ആവേശത്തില്‍
വലിയ വിമാനം പിന്‍വലിച്ചതോടെ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നത് ജിദ്ദയിൽ നിന്നുള്ള പ്രവാസികളായിരുന്നു.
Update: 2018-12-05 01:39 GMT
വലിയ വിമാനങ്ങൾക്കുള്ള നിരോധം പിന്‍വലിച്ച് സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ ഇറങ്ങാനിരിക്കെ ആവേശത്തിലാണ് ജിദ്ദയിലെ പ്രവാസികള്‍. വലിയ വിമാനം പിന്‍വലിച്ചതോടെ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നത് ജിദ്ദയിൽ നിന്നുള്ള പ്രവാസികളായിരുന്നു. നേരിട്ടുള്ള സർവീസ് ഇല്ലാതിരുന്നതിനാൽ ജിദ്ദയിൽ നിന്നുള്ള യാത്രക്കാർ മറ്റേതെങ്കിലും എയർപോർട്ടുകളിലൂടെ സഞ്ചരിച്ചായിരുന്നു കരിപ്പൂരിൽ എത്തിയിരുന്നത്. അതിനാണിപ്പോള്‍ അവസാനമായത്.
നാളെ ആരംഭിക്കുന്ന നേരിട്ടുള്ള വിമാനസർവീസ് ഇവിടങ്ങളിലുള്ള പ്രവാസികൾക്ക് തെല്ലൊന്നുമല്ല ആശ്വാസമാവുക. വലിയ വിമാനങ്ങള്‍ നേരിട്ടിറങ്ങുന്നതോടെ ഇനി യാത്രാ സമയവും ചുരുങ്ങും. പുതിയ തീരുമാനം ആഹ്ലാദകരമാകാന്‍ കാരണങ്ങേറെയാണ്.