ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്ത ഉംറ തീര്‍ഥാടകരെ കരിപ്പൂരിലിറക്കി
കോഴിക്കോട് ഹയാട്രാവൽസ് കീഴിൽ പുറപ്പെട്ട തെക്കൻ കേരളത്തിൽ നിന്നുള്ള 14 പേര്‍ക്കാണ് കൊച്ചിയിലേക്കുള്ള മടക്ക ടിക്കറ്റ് എടുത്തെങ്കിലും കരിപ്പൂരിൽ ഇറങ്ങേണ്ടിവന്നത്.
ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്ത ഉംറ തീർഥാടകരെ കരിപ്പൂരിലിറക്കിയതായി പരാതി. കരിപ്പൂരിലെത്തിയ ആദ്യ സൗദി എയർലൈൻസ് വിമാനത്തിലെ 14 യാത്രക്കാരാണ് പരാതി ഉന്നയിച്ചത്.
കോഴിക്കോട് ഹയാട്രാവൽസ് കീഴിൽ പുറപ്പെട്ട തെക്കൻ കേരളത്തിൽ നിന്നുള്ള 14 പേര്‍ക്കാണ് കൊച്ചിയിലേക്കുള്ള മടക്ക ടിക്കറ്റ് എടുത്തെങ്കിലും കരിപ്പൂരിൽ ഇറങ്ങേണ്ടിവന്നത്. ടിക്കറ്റിൽ കൊച്ചിയിലേക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോഴിക്കോട്ടേക്കുള്ള ആദ്യ സൗദിയ വിമാനത്തിൽ ഇവരെ കരിപ്പൂരിൽ എത്തിക്കുകയായിരുന്നു. വീഴ്ച പറ്റിയത് ട്രാവൽ ഉടമകള്‍ക്കാണെന്ന് എയർലൈൻസും വിമാനക്കമ്പനിയാണ് ഉത്തരവാദികളെന്ന് ട്രാവൽ ഉടമകളും കൈമലർത്തിയതോടെ തീർഥാടകർ പെരുവഴിയിലായി.
കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത് കോഴിക്കോട്ടെത്തിയ യാത്രക്കാരെ നാട്ടിലെത്തിക്കാനോ നഷ്ടപരിഹാരം നൽകാനോ അധികൃതർ തയ്യാറായിട്ടില്ല. ആദ്യ സൗദി വിമാനം എത്തിയതിന്റെ ആഹ്ലാദം അലതല്ലിയ കരിപ്പൂരിൽ ഈ തീർഥാടകർ മാത്രം പരിഗണിക്കപ്പെട്ടില്ല.