59 മണ്‍ചിരാതുകള്‍ മിഴി തുറന്നു; വേദികളും ഉണർന്നു, ആലപ്പുഴ ഉത്സവ ലഹരിയില്‍

പ്രളയത്തെ അതിജീവിച്ച ആലപ്പുഴയെ ആസ്പദമാക്കിയുള്ള സംഘഗാനമായിരുന്നു കലോത്സവ വേദിയിൽ ആദ്യം അരങ്ങേറിയത്. 

Update: 2018-12-07 07:33 GMT
Advertising

59ാമത് സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ പുരോഗമിക്കുന്നു. മത്സരങ്ങൾ തുടങ്ങാൻ വൈകിയെങ്കിലും വേദികൾ ഉണർന്നതോടെ ആലപ്പുഴ ഉത്സവ ലഹരിയിലാണ്.

ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി 59 മൺ ചിരാതുകൾ തെളിയിച്ചാണ് വേദികൾ ഉണർന്നത്. പ്രളയത്തെ അതിജീവിച്ച ആലപ്പുഴയെ ആസ്പദമാക്കിയുള്ള സംഘഗാനമായിരുന്നു കലോത്സവ വേദിയിൽ ആദ്യം അരങ്ങേറിയത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും പൊതുമരാമത്ത് വകുപ്പ് ജി. സുധാകരനും വിശിഷ്ട അതിഥികളായി ചടങ്ങിനെത്തി.

ആർഭാടങ്ങളും ഉദ്ഘാടന ചടങ്ങും ഒഴിവാക്കിയായിരുന്നു മേളയ്ക്ക് തിരി തെളിഞ്ഞത്. പ്രധാനവേദിയായ ഉത്തരാ സ്വയംവരത്തിന് മുന്നിൽ. 59 വേഷ വിധാനങ്ങളിൽ അണിനിരന്ന വിദ്യാർത്ഥികൾ രാവിലെ ഒൻപതരയോടെ മൺ ചിരാതുകൾക്ക് തിരികൊളുത്തി. തുടർന്ന് വേദിയിൽ അതിജീവനത്തിന്റെ കരുത്ത് പകർന്ന സംഘഗാനം മുഴങ്ങി.

ജില്ലയിലെ പ്രധാന സ്കൂളുകളിൽ സജ്ജമാക്കിയിട്ടുള്ള 29 വേദികളിലും മത്സരങ്ങൾ പുരോഗമിക്കുകയാണ്. 66 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുക. മോഹിനിയാട്ടം, നാടൻപാട്ട്, ഒപ്പന, നാടകം തുടങ്ങി ജനപ്രിയ ഇനങ്ങൾ ഒറ്റ ദിവസം അരങ്ങിലെത്തിയത് . ഹൈസ്കൂൾ വിഭാഗത്തിന്റെ നാടകവും നാടൻപാട്ടുമാണ് ഏറ്റവും വൈകി ആരംഭിച്ചത്. നാടൻപാട്ട് മത്സരം നടക്കുന്ന വേദിയിൽ കർട്ടൻ സ്ഥാപിക്കാതിരുന്നതിനെത്തുടർന്ന് നേരിയ സംഘർഷവും ഉണ്ടായി.

Tags:    

Similar News