അങ്ങിനെ ന്യൂയോര്‍ക്ക് പൊലീസിനെയും പിടിച്ചുകെട്ടി നേട്ടത്തിന്റെ നെറുകയില്‍ കേരള പൊലീസ്

ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് 2.45 മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും

Update: 2019-01-10 07:17 GMT
Advertising

ചിരിയും ചിന്തയും പകര്‍ന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ലോകനെറുകയിലേക്ക്. ന്യൂയോര്‍ക്ക് പൊലീസിന്റെ ഫേസ്ബുക്ക് പേജിനെ മറി കടന്ന് ഒരു മില്യണ്‍ ലൈക്കുകള്‍ എന്ന മാന്ത്രിക സംഖ്യ തൊട്ടിരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് 2.45 മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ ( Trust and Safety )മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്നും കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്‍തുടരുന്ന നമ്മുടെ ഫെയ്‌സ്ബുക്ക് പേജ് 1 മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചിരിക്കുകയാണല്ലോ..! .ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് 1 മില്യണ്‍ എന്ന മാന്ത്രിക സംഖ്യ കടന്നത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് 2.45 മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ ( Trust and Safety ) മേധാവി ശ്രീ. സത്യ യാദവ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറും. തുടര്‍ന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയില്‍വെ പൊലീസ് തയ്യാറാക്കിയ ബോധവത്കണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് - സൈബര്‍ സംബന്ധമായ ബോധവൽക്കരണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ചതോടെ വന്‍ ജനപിന്‍തുണയാണ് കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജിന് ലഭിച്ചിരുന്നത്. പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജ് നേട്ടം കൊയ്യുന്നത്. ചടങ്ങില്‍ ഡിജിപി ശ്രീ. ലോക്‌നാഥ് ബെഹ്‌റ ഐപിഎസ്, എഡിജിപി ശ്രീ. മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും

സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്‍തുടരുന്ന നമ്മുടെ ഫെയ്‌സ്ബുക്ക് പേജ് 1 മില്ല്യന്‍ ലൈക്ക് നേടി ചരിത്രം...

Posted by Kerala Police on Wednesday, January 9, 2019

ये भी पà¥�ें- അടിച്ചു മോനേ..ബാംഗ്ലൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിനെ മറികടന്ന് കേരള പൊലീസ് ഒന്നാമത്

ये भी पà¥�ें- കിടിലന്‍ ട്രോളുകളും തകര്‍പ്പന്‍ മറുപടികളുമായി കേരള പൊലീസ്; ചിരിപ്പിച്ചുകൊല്ലും ഈ ഫേസ്ബുക്ക് പേജ് 

Tags:    

Similar News