പാലക്കാട് ലോക്സഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വം

പാലക്കാട് സീറ്റ് വേണമെന്ന അവകാശവാദത്തെ നിരാകരിക്കാന്‍ സംസ്ഥാന നേതൃത്വവും തയാറായില്ല. സീറ്റിന്റെ കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നാണ് കെ.പി.എ മജീദിന്‍റെ പ്രതികരണം.

Update: 2019-01-26 16:56 GMT
Advertising

പാലക്കാട് ലോക്സഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വം. മൂന്ന് സീറ്റ് വേണമെന്ന് യു.ഡി.എഫില്‍ ആവശ്യപ്പെടുമെന്ന് സംസ്ഥാന നേതൃത്വം സൂചന നല്‍കിയതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയുടെ രംഗപ്രവേശം. സംഘടനാ ശേഷിയില്ലാത്ത എസ്.ജെ.ഡിക്കാണ് കഴിഞ്ഞ തവണ സീറ്റ് നല്‍കിയതെന്നും ജില്ലാ ഭാരവാഹികള്‍ മീഡിയവണിനോട് പറഞ്ഞു. എന്നാല്‍ സീറ്റിന്‍റെ കാര്യം പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചത്.

മുസ്‍ലിം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി എം.എസ് നാസര്‍, സീനിയര്‍ വൈസ് പ്രസിഡന്‍റ് എം.എം ഹമീദ് എന്നിവരാണ് പാലക്കാട് സീറ്റില്‍ അവകാശമുന്നയിച്ച് പരസ്യമായി രംഗത്തെത്തിയത്. ഒരു സംഘടനാശേഷിയുമില്ലാത്ത എസ്.ജെ.ഡിക്ക് മത്സരിക്കാമെങ്കില്‍ ലീഗിന് എന്തുകൊണ്ടും പാലക്കാട് സീറ്റിന് അര്‍ഹതയുണ്ടെന്നാണ് ഇവരുടെ വാദം.

Full View

മണ്ഡലത്തില്‍ വിപുലമായ സംഘടനാ ശേഷിയുള്ള ലീഗ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം കോണ്‍ഗ്രസിന് ഒപ്പംനില്‍ക്കുന്ന പാര്‍ട്ടിയാണ്. പാലക്കാട് സീറ്റ് വേണമെന്ന അവകാശവാദത്തെ നിരാകരിക്കാന്‍ സംസ്ഥാന നേതൃത്വവും തയാറായില്ല. സീറ്റിന്റെ കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നാണ് കെ.പി.എ മജീദിന്‍റെ പ്രതികരണം. കഴിഞ്ഞ തവണ മല്‍സരിച്ച ഘടകക്ഷിയായ എസ്.ജെ.ഡി മുന്നണിവിട്ട സാഹചര്യത്തിലാണ് പാലക്കാട് സീറ്റില്‍ ലീഗ് കണ്ണുവക്കുന്നത്.

Tags:    

Similar News