പാലക്കാട് ഇടത് മുന്നണി എം.ബി രാജേഷിന് വീണ്ടും അവസരം നല്‍കിയേക്കും
മണ്ഡലത്തില്‍ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് സി.പി.എമ്മിന്‍റെയും നിഗമനം.
പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി എം.ബി രാജേഷിന്‍റെ പേരുതന്നെ സജീവമാകുന്നു. നിലവിലെ എം.പിയായ രാജേഷിനെ മാറ്റണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമാണ്. എന്നാല്‍ സ്ഥാനാര്‍ഥിയെ മാറ്റുന്നത് വിജയസാധ്യതയെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് രാജേഷിന് തുണയാകുന്നത്. മണ്ഡലത്തില്‍ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് സി.പി.എമ്മിന്‍റെയും നിഗമനം.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആറായിരത്തില്‍ താഴെ വോട്ടിന് മാത്രം വിജയിച്ച എം.ബി രാജേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി അയ്യായിരത്തിലധികം വോട്ടുനേടിയാണ് ലോക്സഭയിലെത്തിയത്. യു.ഡി.എഫിനും ബി.ജെ.പിക്കും കാര്യമായ വോട്ടുള്ള മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുധാരണ.
പ്രകാശ് കാരാട്ട് അടക്കമുള്ള ദേശീയ നേതാക്കളുടെ പേരുകളും പാലക്കാട്ടേക്ക് പറഞ്ഞ് കേള്‍ക്കുന്നു. പുതിയ ആളുകള്‍ക്ക് സീറ്റ് നല്‍കണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.