പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ്

42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പദയാത്ര നടത്തുന്നത്. കോണ്‍ഗ്രസ് പാലക്കാട് മണ്ഡലത്തില്‍ സ്ഥനാര്‍ഥിയായി പരിഗണിക്കുന്ന വി.കെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്രയുടെ പ്രധാന ലക്ഷ്യം..

Update: 2019-02-14 14:36 GMT
Advertising

പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠന്‍. ഘടക കക്ഷികള്‍ പാലക്കാട് മത്സരിക്കേണ്ട സാഹചര്യമില്ലെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രധാനമായി പരിഗണിക്കുന്ന വി.കെ ശ്രീകണ്ഠന്‍റെ നേതൃത്വത്തില്‍ ഈ മാസം 18 മുതല്‍ പദയാത്ര ആരംഭിക്കും.

കഴിഞ്ഞ തവണ വീരേന്ദ്രകുമാര്‍ മത്സരിച്ച പാലക്കാട് ലോക്സഭ മണ്ഡലം ഇത്തവണ തങ്ങള്‍ക്ക് വേണമെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഘടക കക്ഷികള്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്നും കോണ്‍ഗ്രസ് തന്നെ പാലക്കാട് സീറ്റില്‍ മത്സരിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പദയാത്ര നടത്തുന്നത്. കോണ്‍ഗ്രസ് പാലക്കാട് മണ്ഡലത്തില്‍ സ്ഥനാര്‍ത്ഥിയായി പരിഗണിക്കുന്ന വി.കെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്രയുടെ പ്രധാന ലക്ഷ്യം തെരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സന്യസിക്കാനായി ആരും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലല്ലോ എന്നായിരുന്ന വി.കെ ശ്രീകണ്ഠന്‍റെ മറുപടി.

Full View

പാലക്കാട് സീറ്റ് വേണമെന്ന് ഐ.എന്‍.ടി.യു.സിയും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോയത് ചില പിഴവുകള്‍ കൊണ്ടാണെന്നും വി.എസ് ജോയ് മലമ്പുഴ മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയായിരുന്നില്ലെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.

Tags:    

Similar News