മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യാക്കോസിനും ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കുമെതിരെ കേസ് എടുക്കാമെന്ന് നിയമോപദേശം

പെരിയ ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ ഡീന്‍ കുര്യാക്കോസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് എ.ജി ഓഫീസ് നിയമോപദേശം നല്‍കി

Update: 2019-02-22 14:18 GMT
Advertising

മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കള്‍ക്കെതിരെ കേസ് എടുക്കാമെന്ന് നിയമോപദേശം. എ.ജി ഓഫീസാണ് സര്‍ക്കാരിനും ഡി.ജി.പിക്കും നിയമോപദേശം നല്‍കിയത്. പെരിയ ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ ഡീന്‍ കുര്യാക്കോസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് എ.ജി ഓഫീസ് നിയമോപദേശം നല്‍കി. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കെതിരെയും കേസെടുക്കാം.

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് 189 കേസുകളുണ്ട്. അതുകൊണ്ട് 189 കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കാം. ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് കെ.പി ശശികല, എസ്.ജെ.ആര്‍ കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍, ടി.പി സെന്‍കുമാര്‍, പി.എസ് ശ്രീധരന്‍ പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാല്‍, വി മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് നിയമോപദേശം.

ये भी पà¥�ें- മിന്നല്‍ ഹര്‍ത്താല്‍; ഡീൻ കുര്യാക്കോസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

Tags:    

Similar News