പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളെ ചൂടു പിടിപ്പിച്ച് ചെറുപ്പുള്ളശ്ശേരി പീഡനം

യു.ഡി.എഫും ബി.ജെ.പിയും പ്രചരണ രംഗത്ത് വിഷയം ഉന്നയിക്കുമെന്ന് പ്രഖ്യാപിച്ചു.

Update: 2019-03-22 02:07 GMT
Advertising

ചെറുപ്പള്ളശ്ശേരി സി.പി.എം ഏരിയ കമ്മറ്റി ഓഫീസില്‍വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയമായി കഴിഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും പ്രചരണ രംഗത്ത് വിഷയം ഉന്നയിക്കുമെന്ന് പ്രഖ്യാപിച്ചു.

Full View

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഈ സംഭവം സംസ്ഥാനത്തുടനീളം പ്രചരണത്തിന് യു.ഡി.എഫും എന്‍.ഡി.എയും ഉപയോഗിക്കും. പാലക്കാട് മണ്ഡലത്തില്‍ വിഷയം സജീവ ചര്‍ച്ചയാക്കുമെന്ന് യു.ഡി.എഫ് സ്ഥനാര്‍ഥി പറഞ്ഞു.

ചെറുപ്പള്ളശ്ശേരി പീഡനത്തോടെപ്പം പി.കെ ശശി എം.എല്‍.എക്കെതിരെ ഉയര്‍ന്ന ആരോപണവും യു.ഡി.എഫ് ഉയര്‍ത്തികാട്ടുന്നുണ്ട്.മറ്റെന്നും പറയനില്ലാത്തതിനലാണ് ചെറുപ്പള്ളശ്ശേരി പീഡന വിഷയം ഉയര്‍ത്തികാട്ടുന്നതെന്നാണ് എല്‍‌.ഡി.എഫ് സ്ഥനാര്‍ഥിയുടെ പ്രതികരണം. എം.ബി രാജേഷിനെതിരെ പാര്‍ട്ടിക്ക് അകത്തുള്ള ഒരു വിഭാഗമാണ് സംഭവം പുറത്ത് വിട്ടതെന്ന ആരോപണവും നിലനില്‍ക്കുന്നു.

ये भी पà¥�ें- സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി

Tags:    

Similar News