വി.കെ ശ്രീകണ്ഠന്‍റെ റോഡ് ഷോയില്‍ സാരഥിയായി ഷാഫി പറമ്പില്‍
തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥി കൈവീശി കാണിക്കുന്നു. വാഹനം ഓടിക്കുന്നത് നാട്ടുകാരനായ ഷാഫി പറമ്പില്‍ എം.എല്‍.എ.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും ആവേശം ഉയര്‍ത്തുന്നതാണ് റോഡ് ഷോകള്‍. സ്ഥാനാര്‍ഥികള്‍ തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തുന്നത് സാധാരണയാണ്. എന്നാല്‍ വാഹനം ഓടിക്കുന്നത് ഒരു എം.എല്‍.എ ആയാലോ? പാലക്കാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍റെ റോഡ് ഷോയിലാണ് ഷാഫി പറമ്പില്‍ എം.എല്‍.എ വളയം പിടിച്ചത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടം പകുതിയലധികം പിന്നിട്ടു. വൈകി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനാല്‍ വി.കെ ശ്രീകണ്ഠന് ഇനിയും ഓടി എത്താനുണ്ട്. വലിയ ഓളം ഉണ്ടാക്കി രാജേഷിന്‍റെ പ്രചാരണത്തെ മറികടക്കാനാണ് യു.ഡി.എഫിന്‍റെ ശ്രമം.
പട്ടാമ്പി പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചാണ് റോഡ് ഷോ നടന്നത്. തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥി കൈവീശി കാണിക്കുന്നു. വാഹനം ഓടിക്കുന്നത് നാട്ടുകാരനായ ഷാഫി പറമ്പില്‍ എം.എല്‍.എ. ഷാഫിക്കൊപ്പം പട്ടാമ്പി മുന്‍ എം.എല്‍.എ സി.പി മുഹമ്മദും. നേതാക്കള്‍ക്കൊപ്പം അണികളും ആവേശത്തോടെ റോഡ് ഷോയില്‍ പങ്കെടുത്തു.