മാധ്യമങ്ങളും യു.ഡി.എഫും ഇടതുപക്ഷത്തെ അപകീര്‍ത്തിപെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് എം.ബി രാജേഷ്
പാലക്കാട് പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ക്കെതിരെ പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥനാര്‍ഥി എം.ബി രാജേഷ്. മാധ്യമങ്ങളും യു.ഡി.എഫും ഇടതുപക്ഷത്തെ അപകീര്‍ത്തിപെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് എം.ബി രാജേഷ് കുറ്റപ്പെടുത്തി. പാലക്കാട് പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കാലത്ത് എന്നും മാധ്യമങ്ങള്‍ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കാറുണ്ട്. ഇത്തവണ യു.ഡി.എഫും, മാധ്യമങ്ങളും ഇടതുപക്ഷത്തെ അപകീര്‍ത്തിപെടുത്താനാണ് ശ്രമിക്കുന്നത്. ചെറുപ്പുള്ളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡന വാര്‍ത്തയും എല്‍.ഡി.എഫ് കണ്‍വീനറുടെ വാക്കുകള്‍ വളച്ചൊടിച്ചതും ഇതിന് തെളിവാണെന്ന് എം.ബി രാജേഷ് പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയാണ് നടപ്പിലാക്കാന്‍ കഴിയാതെപോയ പദ്ധതിയെന്നും ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാര്‍ വന്നാല്‍ കോച്ച് ഫാക്ടറി നടപ്പിലാകുമെന്നും രാജേഷ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥനാര്‍ഥിത്വം രാഷ്ട്രീയ മണ്ടത്തരമാണെന്നും എം.ബി രാജേഷ് പറഞ്ഞു