കാസര്‍ഗോഡ് പാർലമെന്റ് മണ്ഡലത്തിന്റെ അന്തിമ ചിത്രം ഇങ്ങനെ 

Update: 2019-04-08 16:06 GMT
Advertising

ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസര്‍ഗോഡ് പാർലമെന്റ് മണ്ഡലത്തിലെ അന്തിമ ചിത്രം വ്യക്തമായി. മല്‍സര രംഗത്തുള്ള പ്രധാന പാര്‍ട്ടികളുടെയെല്ലാം പത്രിക സ്വീകരിച്ച വരണാധികാരി മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിക്കുകയും ചെയ്തു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ആണ് സ്ഥാനാർത്ഥികളുടെ ചിഹ്നം അനുവദിച്ചത്. അംഗീകൃത ദേശീയ രാഷട്രീയ പാർട്ടികളുടേയും സംസ്ഥാന രാഷട്രീയ പാർട്ടികളുടേയും സ്ഥാനാർത്ഥികൾക്ക് അവരുടെ പാര്‍ട്ടി ചിഹ്നം തന്നെ ലഭിച്ചു.

പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍

രാജ് മോഹൻ ഉണ്ണിത്താൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചിഹ്നം- കൈപ്പത്തി

കെ പി സതീഷ് ചന്ദ്രൻ (കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ) - ചിഹ്നം - ചുറ്റിക അരിവാൾ നക്ഷത്രം

അഡ്വ.ബഷീർ ആലടി (ബഹുജൻ സമാജ് പാർട്ടി ) ചിഹ്നം- ആന

രവീശ തന്ത്രി കുണ്ടാർ (ഭാരതീയ ജനതാ പാർട്ടി ) - ചിഹ്നം- താമര

മറ്റ് സ്ഥാനാർഥികൾ

ഗോവിന്ദൻ ബി ആലിൻ താഴെ (സ്വതന്ത്രൻ) ചിഹ്നം- കോട്ട്

നരേന്ദ്രകുമാർ കെ (സ്വതന്ത്രൻ) ചിഹ്നം- ഓട്ടോറിക്ഷ

രണദിവൻ ആർ കെ (സ്വതന്ത്രൻ)ചിഹ്നം- ഫുട്ബോൾ

രമേശൻ ബന്തടുക്ക (സ്വതന്ത്രൻ)ചിഹ്നം- കുടം

സജി (സ്വതന്ത്രൻ)ചിഹ്നം- ഹെലികോപ്റ്റർ

Tags:    

Similar News