ബാലറ്റ് പേപ്പര്‍ വിതരണം തുടങ്ങി
6 ലക്ഷം ബാലറ്റ് പേപ്പറുകൾ അച്ചടിച്ചു. ആദ്യം കാസർകോട് മണ്ഡലം.
വോട്ടിംഗ് യന്ത്രത്തിൽ ഒട്ടിക്കാനുള്ള ബാലറ്റ് പേപ്പറുകളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരത്തെ ഗവ.സെൻട്രൽ പ്രസ്സിലാണ് ബാലറ്റുകൾ അച്ചടിച്ചത്. കാസർകോട് മണ്ഡലത്തിലെ ബാലറ്റ് പേപ്പറുകളാണ് ആദ്യം വിതരണം ചെയ്തത്.
സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ വോട്ടിംഗ് യന്ത്രത്തിൽ സ്ഥാപിക്കാനുള്ള ബാലറ്റ് പേപ്പറുകളുടെ വിതരണവും ആരംഭിച്ചു. 20 മണ്ഡലങ്ങളിലേക്കായി 6,33,000 പേപ്പറുകളാണ് തിരുവനന്തപുരത്തെ സെൻട്രൽ പ്രസ്സിൽ അച്ചടിച്ചത്.
പതിമൂന്നാം തീയതിക്കുള്ളിൽ എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പറുകളുടെ വിതരണം പൂർത്തിയാക്കും. ഒരു ബൂത്തിലേക്ക് ശരാശരി 21 പേപ്പറുകളാണ് നൽകുക. ഇതിൽ ഒരെണ്ണം യന്ത്രത്തിൽ ഒട്ടിക്കാനും മറ്റുള്ളവ ടെൻഡർ ബാലറ്റിനായും മാറ്റിവെക്കും. ഇ.വി.എം ബാലറ്റ് പേപ്പറിന് പുറമെ പോസ്റ്റൽ ബാലറ്റുകളുടെ അച്ചടിയും പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരത്തിനു പുറമെ മറ്റ് ആറ് പ്രസ്സുകളിലാണ് ഇവ അച്ചടിച്ചത്.