രാജ്നാഥ് സിങ് പങ്കെടുത്ത പരിപാടിയില്‍ പ്രവര്‍ത്തകരെത്താത്തത് ബി.ജെ.പി നേതൃത്വത്തെ കുഴക്കുന്നു

ബി.ജെ.പിക്കകത്തെ വിഭാഗീയത മൂലം ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്ക്കരിക്കുകയായിരുന്നു.

Update: 2019-04-14 03:05 GMT
Advertising

കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുത്ത പാലക്കാട്ടെ പരിപാടിയില്‍ പ്രവര്‍ത്തകരെത്താത്തത് ബി.ജെ.പി നേതൃത്വത്തെ കുഴക്കുന്നു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ബി.ജെ.പിക്കകത്തെ വിഭാഗീയത മൂലം ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്ക്കരിക്കുകയായിരുന്നു.

Full View

പാലക്കാടിനെ കുറിച്ച് സംസാരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് വലിയ ആവേശമാണ്. കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. നഗരസഭ ഓഫീസിനു മുന്നിലുള്ള ചെറിയ കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ പോലും ആളെ എത്തിക്കാന്‍ ബി.ജെപി നേതൃത്വത്തിനായില്ല. രാജ്നാഥ് സിങ് വരുന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയെങ്കിലും രാജ്നാഥ് സിങ് പ്രസംഗിക്കുമ്പോള്‍ കസേരകള്‍ ഒഴിഞ്ഞു കിടന്നു. സി.കൃഷ്ണകുമാറിനെ വിജയിപ്പിച്ചാല്‍ പാലക്കാട് കോച്ച് ഫാക്ടറി നടപ്പിലാക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

ഘടക കക്ഷികളായ ബി.ഡി.ജെ.എസ് ,എ.ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെയടക്കം എത്തിച്ചിട്ടും മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ രാജ് നാഥ് സിങ് പങ്കെടുത്ത പരിപാടിക്ക് ബി.ജെ.പി പ്രവര്‍ത്തകരെത്തിയില്ല. ബി.ജെ.പിക്ക് അകത്ത് നിലനില്‍ക്കുന്ന വിഭാഗീയത മൂലം ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

Tags:    

Similar News