പാലക്കാടും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പാലക്കാടും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
Update: 2019-04-21 18:53 GMT
കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാടും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് നാല് പേര്‍ക്കാണ് വെട്ടേറ്റത്. മുതലമടയില്‍ സി.പി.എം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. സംഘര്‍ഷത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
തിരുവനന്തപുരം മംഗലപുരത്ത് കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് മെമ്പര്‍ അജയ് കുമാറിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. അജയകുമാറിന്റെ അമ്മയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.