റോഡ് ഷോ തടഞ്ഞത് എല്‍.ഡി.എഫിന്റെ മര്യാദകേടാണെന്ന് ശശി തരൂര്‍
വോട്ടെടുപ്പ് തടസ്സപ്പെടുത്താനുള്ള സാധ്യത ഉണ്ട്.
റോഡ് ഷോ തടഞ്ഞ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ നടപടി മര്യാദകേടെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. തെരഞ്ഞെടുപ്പ് ദിവസത്തെ അക്രമം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ജാഗ്രത പാലിക്കണം. തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ പിന്തുണ യു.ഡി.എഫിനാണെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ആന്‍റണിയും തരൂരും നടത്തിയ തീരദേശ റോഡ് ഷോ തടസപ്പെടുത്തിയെന്ന ആരോപണത്തെ എല്‍.ഡി. എഫ് നിഷേധിച്ച സാഹചര്യത്തിലാണ് തരൂരിന്റെ പ്രസ്താവന.
തെരഞ്ഞെടുപ്പ് ദിനത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ ഡി.ജി.പിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് ഉറപ്പാണെന്നും തരൂര്‍ പറഞ്ഞു. പ്രധാന നേതാക്കളെ കാണാനും അവലോകന യോഗങ്ങളില്‍ പങ്കെടുക്കാനുമാണ് തരൂര്‍ ഇന്നത്തെ ദിവസം വിനിയോഗിക്കുക.