പാലക്കാട് എല്‍.ഡി.എഫിന് അപ്രതീക്ഷിത തോല്‍വി

വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വവും തള്ളിക്കളഞ്ഞതും പാലക്കാട് ആയിരുന്നു

Update: 2019-05-23 16:16 GMT
Advertising

പാര്‍ലമെന്‍റിലും മണ്ഡലത്തിലും മികവ് കാട്ടിയ എം.ബി രാജേഷ് പാലക്കാട് വീണു. യു.ഡി.എഫിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠനും പ്രതീക്ഷിക്കാത്ത വിജയം. ഒരു നിയമസഭാ മണ്ഡലത്തില്‍പ്പോലും രണ്ടാമതെത്താനാകാതെ ബി.ജെ.പി തളര്‍ന്നു.

പാലക്കാട് എം.ബി രാജേഷിനെ ഇടതുപക്ഷം നിര്‍ത്തിയത് വിജയപീഠത്തില്‍ ആയിരുന്നു. വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വവും തള്ളിക്കളഞ്ഞതും പാലക്കാട് ആയിരുന്നു. കാല്‍ നൂറ്റാണ്ടിന് ശേഷം പാലക്കാട് വീണ്ടും യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളായ നിയമസഭാ മണ്ഡലങ്ങളില്‍പ്പോലും സി.പി.എം സ്ഥാനാര്‍ത്ഥിയ്ക്ക് കാലിടറിയപ്പോള്‍ ശ്രീകണ്ഠന് തുണയായത് മണ്ണാര്‍ക്കാടും പട്ടാമ്പിയും. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ അരലക്ഷത്തോടടുത്ത ലീഡ് പിന്നീട് 11637ലേക്ക് കുറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളില്‍ രണ്ടാമത്തെത്തിയ ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവകാശപ്പെട്ടത് വിജയം. രണ്ടാം സ്ഥാനം ഉറപ്പെന്ന ആത്മവിശ്വാസവും. എണ്ണിത്തീരുമ്പോള്‍ ഒരു നിയമസഭാ മണ്ഡലത്തിലുമില്ല ബി.ജെ.പിക്ക് രണ്ടാം സ്ഥാനം.

Full View
Tags:    

Similar News