തെരഞ്ഞെടുപ്പ് തോല്‍വി; സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ വിട്ട് നിന്ന് സി. ദിവാകരന്‍

പ്രചാരണ രംഗത്ത് പാര്‍ട്ടി നേതൃത്വത്തിന്‍റെ കാര്യമായ സഹായം ലഭിച്ചില്ലെന്ന പരാതി സി ദിവാകരന് ഉണ്ടെന്നാണ് സൂചന.

Update: 2019-05-24 16:04 GMT
Advertising

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന സി.പി.ഐ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തില്‍ നിന്നും വിട്ട് നിന്ന് സി. ദിവാകരന്‍. വ്യത്യസ്ത കാരണങ്ങളാണ് പറയപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പ്രാഥമിക വിലയിരുത്തലുകള്‍ക്ക് വേണ്ടിയാണ് ഇന്ന് നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നത്. എന്നാല്‍ യോഗത്തില്‍ ദിവാകരന്‍ പങ്കെടുത്തില്ല.

Full View

തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞ് വിശ്രമിക്കുന്നത് കൊണ്ട് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചത്. പക്ഷേ, പ്രചാരണ രംഗത്ത് പാര്‍ട്ടി നേതൃത്വത്തിന്‍റെ കാര്യമായ സഹായം ലഭിച്ചില്ലെന്ന പരാതി സി ദിവാകരന് ഉണ്ടെന്നും അതിനാലായിരിക്കണം യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും വിവരമുണ്ട്. അതേസമയം ദിവാകരന്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന്‍റെ കാരണം തനിക്കറിയില്ലെന്നായിരിന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിശദമായി അറിയാം: https://www.mediaonetv.in/mediaonetv-labs/loksabha2019/result.html

സി.പി.ഐ മത്സരിച്ച നാല് മണ്ഡലങ്ങളിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം ആറിന് എക്സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. തോല്‍വി സംബന്ധിച്ച് ജില്ലാ മണ്ഡലം കമ്മിറ്റികളോട് റിപ്പോര്‍ട്ട് തേടാന്‍ ഇന്ന് ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ തീരുമാനിച്ചു.

Tags:    

Similar News