പാലക്കാട്ടെ തോൽവി: സി.പി.എം-സി.പി.ഐ കലഹത്തിന് സാധ്യത
പി.കെ ശശി എം.എൽ.എ അടക്കം രാജേഷിനെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണവും ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു
പാലക്കാട് മണ്ഡലത്തിലെ തോൽവി സംബന്ധിച്ച് സി.പി.എം-സി.പി.ഐ കലഹത്തിന് സാധ്യത. പി.കെ ശശി എം.എൽ.എ അടക്കം രാജേഷിനെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണവും ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു.
ലീഗിന്റെ തട്ടകമായ മണ്ണർക്കാട് മണ്ഡലത്തിൽ ലീഗിന് പോലും ലഭിക്കാത്ത ഭൂരിപക്ഷമാണ് വി.കെ ശ്രീകണ്ഠന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12653 വോട്ടിനാണ് എൻ.ഷംസുദ്ദീൻ വിജയിച്ചത്. വി.കെ ശ്രീകണ്ഠന് 30000ത്തോളം വോട്ടിന്റെ ലീഡാണ് ഉള്ളത്. സി.പി.ഐക്ക് ശക്തമായ സ്വാധീനം ഉള്ള മണ്ണാർക്കാട് സി.പി.ഐ വോട്ട് മറിച്ചുവെന്നാണ് സി.പി.എം വിലയിരുത്തൽ. മണാർക്കാട് നടന്നത് അസാധാരണ സംഭവമാണെന്നും അന്വേഷണം നടക്കണമെന്നും എം.ബി രാജേഷ് പറഞ്ഞു.
കുമരം പമ്പത്തൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് വർഷങ്ങളായി സി.പി.എം - സി.പി.ഐ തർക്കം നിലനിൽക്കുകയാണ്. മണാർക്കാട് ശക്തമായ സ്വാധീനം ഉള്ള പി.കെ ശശി എം.എൽ.എ എം.ബി രാജേഷിനെ പരാജയപ്പെടുത്താൻ ശ്രമിച്ചതായും പാർട്ടിക്ക് അകത്ത് ചർച്ച നടക്കുന്നുണ്ട്. പല വിഷയങ്ങളിലും എം.ബി രാജേഷും പി.കെ ശശിയും പാർട്ടിക്ക് അകത്ത് പ്രശ്നം നിലനിൽക്കുന്നുണ്ട്. തോൽവി സംബദന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.