പനിമരണം; ബദിയടുക്കയിൽ കുട്ടികളുടെ വീടും പരിസരവും പരിയാരത്ത് നിന്നുള്ള വിദഗ്ധ സംഘം സന്ദർശിച്ചു
പനി ബാധിച്ച കുട്ടികളുടെ അമ്മയടക്കം കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും പരിയാരം മെഡിക്കൽ കോളേജില്‍ നിരീക്ഷണത്തിലാണ്
കുട്ടികൾ പനി ബാധിച്ചു മരിച്ച കാസർകോട് ബദിയടുക്കയിൽ കുട്ടികളുടെ വീടും പരിസരവും പരിയാരത്ത് നിന്നുള്ള വിദഗ്ധ സംഘം സന്ദർശിച്ചു . നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് വിദദ്ധ സംഘം അറിയിട്ടു. പനി ബാധിച്ച കുട്ടികളുടെ അമ്മയടക്കം കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും പരിയാരം മെഡിക്കൽ കോളേജില്‍ നിരീക്ഷണത്തിലാണ്.
പരിയാരം മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദദ്ധ സംഘം കുട്ടികളുടെ വീട്ടിൽ വിശദമായ പരിശോധനയാണ് നടത്തിയത് . മൈക്രോബയോളജി വിദഗ്ദർ വീട്ടിൽ നിന്ന് മണ്ണും വെള്ളവും ശേഖരിച്ചു . ഇത് വിശദമായ പരിശോദനയ്ക്ക് വിധേയമാക്കും . നിലവിൽ ആശങ്ക പ്പെ ടേണ്ട സാഹചര്യമില്ലെന്നും ചെളിയിൽ നിന്നോ വെള്ളത്തിൽ നിന്നോ പകരുന്ന രോഗമാണെന്നാണ് പ്രാഥമിക നിഗമനമെന്നും കാസർഗോഡ് ഡെപ്യൂട്ടി ഡി.എം.ഒ പറഞ്ഞു.
പനി ബാധിതയായിരുന്ന കുട്ടികളുടെ അമ്മയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഇവരുടെ പനി കുറഞ്ഞതായും ഇവരടക്കം കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെയും നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിയാരത്തേക്കെത്തിച്ചതെന്നും പരിയാരത്ത് നിന്നുള്ള വിദഗ്ധ സംഘം പറഞ്ഞു .
ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണെന്ന പ്രാഥമിക നിഗമനത്തിൽ ആരോഗ്യ വിദഗ്ദർ എത്തിയെങ്കിലും പുണെ , മണിപ്പാൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പരിശോധന ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ.