തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍; വൈറലായി പാലാരിവട്ടം പുട്ട്

പേരിനോട് നീതി പാലിക്കുന്ന വിധത്തില്‍ നല്ല മൃദുലമായ തൊട്ടാല്‍ പൊളിഞ്ഞു പോകുന്ന പുട്ടാണെന്നാണ് ഹോട്ടലുകാരുടെ അവകാശവാദം

Update: 2019-09-23 03:10 GMT
Advertising

ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുള്ളില്‍ പൊളിച്ചു പണിയാന്‍ വിധിക്കപ്പെട്ട പാലാരിവട്ടം പാലം വാര്‍ത്തകളില്‍ മാത്രമല്ല, ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. ചിരി പടര്‍ത്തുന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ഇപ്പോള്‍ പാലാരിവട്ടം പുട്ടും മരട് നെയ് റോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് തലശ്ശേരിയിലെ ഒരു ഹോട്ടല്‍. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ക്യാപ്ഷനെഴുതിയ ആളെ സമ്മതിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പരസ്യ വാചകങ്ങൾക്ക് പിന്നിൽ കോഴിക്കോടുള്ള പരസ്യ ഏജൻസിയാണ്. മനു ഗോപാലാണ് ഈ കിടിലന്‍ ക്യാപ്ഷന്റെ ഉടമ.

തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍, പാലാരിവട്ടം പുട്ട് എന്ന ക്യാപ്ഷനാണ് പുട്ടിന് ഹോട്ടലുകാര്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. പേരിനോട് നീതി പാലിക്കുന്ന വിധത്തില്‍ നല്ല മൃദുലമായ തൊട്ടാല്‍ പൊളിഞ്ഞു പോകുന്ന പുട്ടാണെന്നാണ് ഹോട്ടലുകാരുടെ അവകാശവാദം.

How can I not share this?? Logan’s Road da Thalassery da 😎😎

Posted by Vineeth Sreenivasan on Saturday, September 21, 2019

പുട്ട് പെട്ടെന്ന് തന്നെ വൈറലായതോടെ താമസിയാതെ മരട് നെയ്‌റോസ്റ്റും എത്തി. പൊളിക്കാനായി പണിഞ്ഞത് `പൊളി’ ബ്രേക്ക് ഫാസ്റ്റ് എന്നാണ് മരട് നെയ്‌റോസ്റ്റിന്റെ വിശേഷണം. ഫ്‌ളാറ്റ് പോലെ കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന രുചിയേറിയ നെയ്‌റോസ്റ്റിനും ആവശ്യക്കാര്‍ ഏറെയാണ്. ഹോട്ടലിന്റെ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് പാലാരിവട്ടം പുട്ടും മരട് നെയ്‌റോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. തലശ്ശേരിക്കാരനും നടനുമായ വിനീത് ശ്രീനിവാസനടക്കമുള്ള താരങ്ങള്‍ പാലാരിവട്ടം പുട്ട് പരസ്യം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Tags:    

Similar News