വിസിലടിച്ചാ പിന്നെ ഇടം വലം നോക്കാതെ ഞങ്ങള്‍ ഓടിയിരിക്കും! സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി കുട്ടികളുടെ ഓട്ടമത്സരം
ഓട്ടം തുടങ്ങാനുള്ള വിസില്‍ മുഴങ്ങുമ്പോഴേക്കും മത്സരിക്കുന്ന കുട്ടികള്‍ ഓടിത്തുടങ്ങുന്നതിനു മുമ്പേ ട്രാക്കിന്‍റെ വശത്ത് കയ്യടിക്കാന്‍ നിര്‍ത്തിയ കുട്ടികള്‍ ഓടുന്നതാണ് കൂട്ടച്ചിരിക്ക് വഴിയൊരുക്കുന്നത്.
ഒരു ഓട്ട മത്സരത്തില്‍ എന്താ ഇത്ര ചിരിക്കാന്‍ എന്നായിരിക്കും നമ്മള്‍ ആദ്യം ആലോചിക്കുക, സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ ചിരി പടര്‍ത്തുന്ന ഓട്ട മത്സരത്തിന്‍റെ ദൃശ്യങ്ങള്‍ കാണുന്നതോടെ ആ സംശയം മാറും. പാലക്കാട് കൊപ്പം അല്‍ ഫിത്ത്റ സ്കൂളിലാണ് ഈ ഓട്ട മത്സരം നടന്നത്.
എന്തൊരു അനുസരണയുള്ള പുള്ളേര്..😘😇 വിസിലടിച്ചാൽ നുമ്മ ഓടും😂
Posted by Connecting Kerala on Friday, September 27, 2019
മത്സരത്തിനായി വരച്ച ട്രാക്കും തയ്യാറായി നില്‍ക്കുന്ന കുട്ടികളെയുമാണ് ആദ്യം വീഡിയോയില്‍ കാണുന്നത്, ട്രാക്കിന്‍റെ വശത്തായി മത്സരിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കുട്ടികള്‍ നില്‍ക്കുന്നതും കാണാം, അതിനു ശേഷമാണ് കൂട്ടച്ചിരിക്കുള്ള വകുപ്പ് ഉണ്ടാവുന്നത്. ഓട്ടം തുടങ്ങാനുള്ള വിസില്‍ മുഴങ്ങുമ്പോഴേക്കും മത്സരിക്കുന്ന കുട്ടികള്‍ ഓടിത്തുടങ്ങുന്നതിനു മുമ്പേ ട്രാക്കിന്‍റെ വശത്ത് കയ്യടിക്കാന്‍ നിര്‍ത്തിയ കുട്ടികള്‍ ഓടുന്നതാണ് കൂട്ടച്ചിരിക്ക് വഴിയൊരുക്കുന്നത്. ഇതു കണ്ട് അന്തം വിടുന്ന അദ്ധ്യാപകരെയും ദൃശ്യങ്ങളില്‍ കാണാം.
നിഷ്കളങ്കതയുടെ ചിരി പടര്‍ത്തുന്ന കുട്ടികളുടെ ഓട്ടം ഇതിനോടകം തന്നെ നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കുട്ടികളും ഓട്ടവും അങ്ങനെ വൈറല്‍ ആയി!