ഞ്ഞ് തൊട്ട് നിങ്ങള് മിഠായി വാങ്ങണ്ട, ആ പൈസ കൂട്ടിവച്ച് ഫുട്ബോള്‍ വാങ്ങാം; പന്തും ജഴ്സിയും വാങ്ങാന്‍ കുട്ടിപ്പട്ടാളങ്ങളുടെ പിരിവും മീറ്റിംഗും: വീഡിയോ വൈറല്‍
സുശാന്ത് നിലമ്പൂരാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്
കൊച്ചുകുട്ടികള്‍ എന്ത് ചെയ്താലും അതിന് പ്രത്യേക ഭംഗിയാണ്. കുട്ടിത്തം നിറഞ്ഞ അവരുടെ വര്‍ത്തമാനങ്ങളും നിഷ്ക്കളങ്കതയും ആരെയും ചിരിപ്പിക്കും. ഇവിടെ കുറച്ച് കുട്ടിക്കൂട്ടങ്ങള്‍ ഫുട്ബോള്‍ വാങ്ങാനുള്ള പിരിവിന് വേണ്ടി ഒരു മീറ്റിംഗ് നടത്തുകയാണ്. ചടങ്ങില്‍ അധ്യക്ഷനും സെക്രട്ടറിയും കാഴ്ചക്കാരുമൊക്കെയുണ്ട്. തെങ്ങിന്‍ മടല്‍ കുത്തി അതില്‍ ഒരു കമ്പ് കുത്തി മൈക്കിന്റെ കുറവ് പരിഹരിച്ചിട്ടുണ്ട്. ഗൌരവം ഒട്ടും ചോര്‍ന്നു പോകാതെയുള്ള കുട്ടിപ്പട്ടാളങ്ങളുടെ മീറ്റിംഗ് സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സുശാന്ത് നിലമ്പൂരാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
Foot Ball വാങ്ങിക്കാൻ വേണ്ടിയുള്ള മീറ്റിംഗ് 😍
Posted by Sushanth Nilambur on Wednesday, November 6, 2019
ഫുട്ബോളും ജഴ്സിയും വാങ്ങാനായിട്ടാണ് മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. സ്റ്റൂളില്‍ രണ്ട്, മൂന്ന് പേര്‍ ഇരിക്കുന്നുണ്ട്. കാഴ്ചക്കാരായിട്ടുള്ള കുട്ടികള്‍ മരത്തടിയിലാണ് ഇരിക്കുന്നത്. സെക്രട്ടറിയും ഗോളിയുമെല്ലാം നിലവില്‍ ഫുട്ബോള്‍ ഇല്ലാത്തതിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. മിഠായി വാങ്ങാനുള്ള പൈസയൊക്കെ കൂട്ടി വച്ച് ഫുട്ബോള്‍ വാങ്ങാനാണ് കുട്ടികളുടെ ഉദ്ദേശ്യം. അതുകൊണ്ട് ഇനി മുതല്‍ മിഠായി വാങ്ങണ്ടെന്നും അത് പല്ല് ചീത്തയാക്കുമെന്നുമാണ് സെക്രട്ടറി പറയുന്നത്.
ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്നൊക്കെ സെക്രട്ടറി ചോദിക്കുന്നുണ്ട്. തിങ്കള്‍ തൊട്ട് ശനിയാഴ്ച വരെ 2 രൂപ കൂട്ടിവയ്ക്കാനാണ് മീറ്റിംഗില്‍ പറയുന്നത്. 500 രൂപയാണ് പന്തിന്റെ വില. അവസാനം സുശാന്ത് പണം കൊടുക്കുമ്പോള്‍ ചേട്ടന്റെ നല്ല മനസാണെന്നും കുട്ടികള്‍ പറയുന്നുണ്ട്.