ലോക്ക്ഡൗണിൽ നിന്ന് ഒഴിവാകണമെങ്കില്‍ പാസ്: ജനങ്ങളെ അനുസരിപ്പിക്കാന്‍ കര്‍ശന നടപടികളുമായി പൊലീസ്

സ്വന്തം വാഹനത്തിൽ പുറത്ത് ഇറങ്ങുന്നവർ സത്യവാങ്മൂലം നൽകണം; ഡൗണ്‍ലോഡ് ചെയ്യാം

Update: 2020-03-24 11:31 GMT
Advertising

ലോക്ഡൌണ്‍ ഉറപ്പുവരുത്താന്‍ കര്‍ശന നടപടികളുമായി പൊലീസ്. അത്യാവശ്യങ്ങള്‍ക്കായി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം നല്‍കണം. ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാസ് നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ച സമയത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

പൊതുഗതാഗതം വരെ റദ്ദാക്കി ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ സ്വകാര്യവാഹനങ്ങളിലും ഓട്ടോ ടാക്സികളിലും യഥേഷ്ടം പുറത്തിറങ്ങിയതോടെയാണ് കര്‍ശന നടപടികളും വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാണ് നിര്‍ദേശമെന്നും അത് ബലപ്രയോഗത്തിലൂടെ നടപ്പാക്കേണ്ടി വരരുതെന്നും ഡിജിപി പറഞ്ഞു. ഓട്ടോ, ടാക്സി എന്നിവ അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നതിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമാണ്. അവശ്യസേവനങ്ങളുടെ പരിധിയില്‍ വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിയുടെ പാസ് നിര്‍ബന്ധം. പുറത്തിറങ്ങുന്ന പൊതുജനങ്ങള്‍ സാക്ഷ്യപത്രം നല്‍കണം

എന്നാല്‍ കടകള്‍ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. ഉത്തരവില്‍ 11 മുതല്‍ 5 വരെയെന്ന് ഡിജിപി പറഞ്ഞു. ചീഫ് സെക്രട്ടറിക്ക് തെറ്റിയതാണെന്നാണ് മന്ത്രിമാര്‍ നല്‍കുന്ന വിശദീകരണം. അവ്യക്തത നീക്കാന്‍ പുതിയ ഉത്തരവ് ഇറക്കുമെന്നും കടകംപള്ളി അറിയിച്ചു.

Full ViewFull ViewFull ViewFull View
Tags:    

Similar News