തകര്‍ക്കണം,തകര്‍ക്കണം നമ്മളീ കൊറോണയെ; വൈറലായി പൊലീസുകാരിയുടെ പാട്ട്
തൊട്ടിൽപ്പാലം ജനമൈത്രി പൊലീസാണ് ഈ പാട്ട് വീഡിയോ ഇറക്കിയിരിക്കുന്നത്
കോവിഡ് 19 എന്ന മഹാമാരിയെ തൂത്തെറിയാനുള്ള ശ്രമത്തിലാണ് നമ്മള്‍. വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ തുടരുകയാണ്. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളുമെല്ലാം ഒത്തുപിടിക്കുകയാണ് കൊറോണയെ പിടിച്ചുകെട്ടാന്‍. ഈ കൊറോണക്കാലത്ത് പൊലീസുകാരുടെ പ്രവര്‍ത്തനവും ശ്ലാഘനീയമാണ്.
മലബാറിൽ നിന്നൊരു മധുരഗീതം ... ഇതിലും സ്നേഹത്തോടെ എങ്ങനെ പറയും..
Posted by ജ്യോതിഷ് ആർ. കെ on Monday, March 30, 2020
ഇപ്പോഴിതാ കൊവിഡിനെതിരെ പാട്ടുപാടി പോരാടുകയാണ് ഒരു കൂട്ടം പൊലീസുകാർ. തകർക്കണം തകർക്കണം നമ്മളീ കൊറോണയെ എന്ന് തുടങ്ങുന്ന ഗാനമാണ് ദീപ എന്ന പൊലീസുകാരി ആലപിച്ചിരിക്കുന്നത്. തൊട്ടിൽപ്പാലം ജനമൈത്രി പൊലീസാണ് ഈ പാട്ട് വീഡിയോ ഇറക്കിയിരിക്കുന്നത്.
കോവിഡ് കാലത്ത് സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. അബ്ദുല്ലക്കുട്ടിയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. നിറഞ്ഞ കയ്യടിയാണ് പൊലീസുകാരുടെ പാട്ടിന് ലഭിക്കുന്നത്.