സംസ്ഥാനത്ത് പനിമരണം കൂടുന്നു; 12 ദിവസത്തിനിടെ 11 മരണം

കോവിഡ് 19 മരണ നിരക്കിനേക്കാള്‍ കൂടുതലാണ് എലിപ്പനി, ഡെങ്കിപ്പനി മൂലമുള്ള മരണം.

Update: 2020-06-13 04:34 GMT
Advertising

സംസ്ഥാനത്ത് പനി മരണം കൂടുന്നു. പന്ത്രണ്ട് ദിവസത്തിനുളളില്‍ പതിനൊന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതല്‍. ഈ വര്‍ഷം വിവിധ പകര്‍ച്ചവ്യാധികള്‍ മൂലം 81 പേരാണ് മരിച്ചത്.

ജൂണ്‍ ഒന്ന് മുതല്‍ 12 വരെ മരിച്ച 11 പേരില്‍ ഒരാളുടെ മരണ കാരണം ഡെങ്കി. രണ്ട് പേര്‍ മരിച്ചത് എലിപ്പനി മൂലം. ബാക്കിയുള്ള എട്ട് മരണത്തിനും കാരണം പനി മാത്രം. എന്ത് പനിയാണെന്ന് അറിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പനി മരണം കേരളത്തില്‍ കൂടുതലാണ്. കോവിഡ് 19 മരണ നിരക്കിനേക്കാള്‍ കൂടുതലാണ് എലിപ്പനി, ഡെങ്കിപ്പനി മൂലമുള്ള മരണം.

37651 പേരാണ് 12 ദിവസത്തിനിടെ പനിയെ തുടര്‍ന്ന് ചികിത്സ തേടിയത്. ഡെങ്കി കേസ് 240 ഉം, എലിപ്പനി 37 ഉം. മഴക്കാലമാകുന്നതോടെ കൂടുന്ന പനികളാണിത്. എച്ച് വണ്‍ എന്‍ വണ്‍, ചെള്ളുപനി, കുരങ്ങുപനി, ഡൈഫോയിഡ്, ചിക്കുന്‍ ഗുനിയ ഇവയെല്ലാം ഏറിയും കുറഞ്ഞും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Full View
Tags:    

Similar News