കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമോ? ആലുവ - കീഴ്മാട് ക്ലസ്റ്ററുകളിൽ ഏര്‍‌പ്പെടുത്തിയിരിക്കുന്ന നിയന്ത്രണവും ഇളവുകളും

ആലുവ മുൻസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂർ ചൂർണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്

Update: 2020-07-23 10:30 GMT
Advertising

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ആലുവ-കീഴ്മാട് ക്ലസ്റ്ററുകളിൽ ഏര്‍‌പ്പെടുത്തിയിരിക്കുന്ന നിയന്ത്രണവും ഇളവുകളും ഇവയാണ്.

ആലുവ മുൻസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂർ ചൂർണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമോ? എപ്പോള്‍?

•അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ബേക്കറികളും രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കും.

•രാവിലെ 7 മുതല്‍ രാവിലെ 9 മണി വരെ മൊത്തവിതരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും

•രാവിലെ 10 മുതല്‍ 2 വരെയാണ് ചില്ലറ വില്പന അനുവദിച്ചിരിക്കുന്നത്.

•പാൽ വില്‍പനക്ക് രാവിലെ ഏഴ് മുതല്‍ 9 വരെ സമയം അനുവദിച്ചിട്ടുണ്ട്.

മറ്റ് നിയന്ത്രണങ്ങള്‍ എങ്ങനെ?

•കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും റദ്ദാക്കി.

•മെഡിക്കൽ ആവശ്യങ്ങൾ, അവശ്യ വസ്തുക്കളുടെ സംഭരണം എന്നീ കാര്യങ്ങൾക്കു മാത്രം കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തേക്ക് പോകാം

•പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ, ജില്ല ഭരണകൂടം, റവന്യൂ ഓഫീസ്, വില്ലേജ്, താലൂക്ക് ഓഫീസുകൾ, ട്രഷറി, വൈദ്യുതി, വാട്ടർ അതോറിറ്റി, ശുചീകരണം എന്നീ വകുപ്പുകൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം

•ബാങ്കുകൾ പരമാവധി 50% ജീവനക്കാരുമായി 10 മണി മുതല്‍ 2 മണി വരെ പ്രവർത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല.

•പോസ്റ്റ്‌ ഓഫീസുകൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല

•കുക്കിംഗ്‌ ഗ്യാസ് ഏജൻസികൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. സിലിണ്ടറുകളുടെ വിതരണം കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം

•ഹോസ്പിറ്റൽ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം.

ആര്‍ക്കെല്ലാം യാത്ര ചെയ്യാം?

•ആരോഗ്യ പ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും ജോലി ആവശ്യത്തിനായി യാത്ര ചെയ്യാൻ തടസമുണ്ടായിരിക്കില്ല.

•മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും തടസമില്ല

•മെഡിക്കൽ ആവശ്യങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല

•ദേശിയ പാതയിലൂടെ സഞ്ചാരം അനുവദിക്കും.

•കണ്ടെയ്ന്‍മെന്‍റ് സോണിൽ വാഹനം നിർത്താനോ പുറത്തിറങ്ങാനോ പാടില്ല.

•കൺസ്ട്രക്ഷൻ സ്ഥലങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുമായി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും.

•തൊഴിലാളികളെ മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തിച്ചു കൊണ്ടുള്ള നിർമാണം അനുവദിക്കില്ല

•റെയിൽവേ സ്റ്റേഷനുകൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും.

•ട്രയിൻ, വിമാന മാർഗമെത്തുന്ന യാത്രക്കാർക്ക് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം.

•കോവിഡ് പ്രതിരോധ പ്രവർത്തന ചുമതല ഉള്ളവർക്ക് സഞ്ചരിക്കാം.

Tags:    

Similar News