ഡോ.ശൂരനാട് രാജശേഖന്‍ ചെയര്‍മാനായി കോണ്‍ഗ്രസ് ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി

തെരഞ്ഞെടുപ്പ് സംബന്ധമായ സംസ്ഥാനതല ദൈനംദിന വിലയിരുത്തലും ഏകോപനവും ഈ കമ്മിറ്റിയുടെ ചുമതലയാണ്

Update: 2021-03-22 16:11 GMT
Advertising

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ യോഗത്തിലുണ്ടായ ധാരണപ്രകാരം ഇലക്ഷന്‍ മാനേജ്മെന്റ് കമ്മിറ്റിയും കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ഒരു സംസ്ഥാന കണ്‍ട്രോള്‍ റൂമും കെ.പി.സി.സി.ഓഫീസില്‍ തുറക്കുവാനും അതിന്റെ നിയന്ത്രണവും ഏകോപനവും ഡോ. ശൂരനാട് രാജശേഖരന്‍ ചെയര്‍മാനായ ഒരു കമ്മിറ്റിയെ ഏല്‍പ്പിക്കുവാനും തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് സംബന്ധമായ സംസ്ഥാനതല ദൈനംദിന വിലയിരുത്തലും ഏകോപനവും ഈ കമ്മിറ്റിയുടെ ചുമതലയാണ്.

മുന്‍ മന്ത്രി പന്തളം സുധാകരന്‍,മാനേജിംഗ് ഡയറക്ടര്‍, വീക്ഷണം അംഗം ജെയ്‌സണ്‍ ജോസഫ്, ഡിജിറ്റല്‍ മീഡിയാസെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി,ജ്യോതി വിജയകുമാര്‍,ജോണ്‍ സാമുവല്‍, ബിസി ഉണ്ണിത്താന്‍ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍.

ഒരു സംസ്ഥാന കണ്‍ട്രോള്‍ റൂമും കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ കെ.പി.സി.സി ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News