മീഡിയവൺ - പൊളിറ്റിഖ് മാർക്ക് അഭിപ്രായ സർവേ രണ്ടാം ഘട്ടം; എൽ.ഡി.എഫ് സർക്കാർ അധികാരം നിലനിർത്തും - അറിയേണ്ടതെല്ലാം
140 മണ്ഡലങ്ങളിൽ നിന്നായി 15000ഓളം സാമ്പിളുകൾ തെരഞ്ഞെടുത്ത് തികച്ചും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് സര്‍വ്വെയില്‍ അവലംബിച്ചിരിക്കുന്നത്
എല്‍.ഡി.എഫിന് 73- 78 വരെ സീറ്റുകള്‍ ലഭിക്കും. 60-65 സീറ്റുകള്‍ യു.ഡി.എഫും 0-2 സീറ്റുകള്‍ എന്‍.ഡി.എക്കും ലഭിക്കും. മറ്റുള്ളവര്‍ക്ക് 0-1 സീറ്റുകളും ലഭിക്കും.
50 ശതമാനം പേർ കേരളത്തിൽ ഭരണമാറ്റം ആവശ്യമില്ലെന്ന് പ്രതികരിച്ചു. 47 ശതമാനം പേർ ഭരണമാറ്റം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മൂന്നു ശതമാനം പേർ പ്രതികരിച്ചില്ല. ഭരണമാറ്റം വേണമെന്ന് കൂടുതലും ആവശ്യപ്പെട്ടത് മുസ്‌ലിംകളാണ്, 62 ശതമാനം പേർ. 36 ശതമാനം പേർ ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു. രണ്ടു ശതമാനം പേർ പ്രതികരിച്ചില്ല.
നാളെ വോട്ടെടുപ്പ് നടന്നാൽ എൽ.ഡി.എഫിന് വോട്ടു ചെയ്യുമെന്ന് സർവേയിൽ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെട്ടു. 35 ശതമാനം പേർ പിന്തുണച്ചത് യു.ഡി.എഫിനെയാണ്. 11 ശതമാനം പിന്തുണയാണ് ബി.ജെ.പിക്കു കിട്ടിയത്. 14 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
മുഖ്യമന്ത്രിയായി പിണറായി പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് 40 ശതമാനം പേരും അഭിപ്രായപ്പെട്ടത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്; 25 ശതമാനം പേരുടെ പിന്തുണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് 10 ശതമാനം പേർ അഭിപ്രായം പ്രകടിപ്പിച്ചു. ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരൻ മുഖ്യമന്ത്രിയാകണമെന്ന് അഞ്ച് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഒരു ശതമാനമാളുകളുടെ പിന്തുണ ലഭിച്ചു. 19 ശതമാനം പേർ മറ്റുള്ളവരെയാണ് പിന്തുണച്ചത്.
മധ്യകേരളത്തില്‍ എല്‍.ഡി.എഫിന് 23-27 സീറ്റും യു.ഡി.എഫിന് 18-21 സീറ്റും മറ്റുള്ളവര്‍ക്ക് 0-1 സീറ്റും ലഭിക്കും.
സര്‍ക്കാറിന്റെ പ്രവര്‍ത്തനം 39 %
സ്ഥാനാര്‍ഥി - 19 %
പാര്‍ട്ടി ആഭിമുഖ്യം - 27 %
ബി.ജെ.പിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിൽ ധാരണയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായപ്പെട്ടത് 52 ശതമാനം പേരാണ്. ഉണ്ടെന്ന് 21 ശതമാനം പേർ അഭിപ്രായപ്പെട്ടു. 27 ശതമാനം പേർ പ്രതികരിച്ചില്ല.
ബി.ജെ.പിയെ നേരിടാൻ ഏറ്റവും മികച്ച മുന്നണി എൽ.ഡി.എഫാണ് എന്നാണ് സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും പ്രതികരിച്ചത്. 35 ശതമാനം പിന്തുണ മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്. അഞ്ചു ശതമാനം പേർ പ്രതികരിച്ചില്ല.
ബിജെപിയെ നേരിടാനുള്ള ശേഷി എൽഡിഎഫിനാണെന്ന് ഹിന്ദുക്കളിലെ 66 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ യു.ഡി.എഫാണ് ഇക്കാര്യത്തിൽ മികച്ചത് എന്നാണ് 49 ശതമാനം മുസ്‌ലിംകൾ അഭിപ്രായപ്പെട്ടത്.
47 ശമതാനം മുസ്‌ലിംകൾ എൽ.ഡി.എഫിനെ പിന്തുണച്ചു. ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ 56 ശമതാനം പേർ എൽ.ഡി.എഫിനെ പിന്തുണച്ചു. 39 ശതമാനം പേർ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
തെക്കന്‍ കേരളത്തിലെ 48 സീറ്റുകളില്‍ എല്‍.ഡി.എഫിന് 23-27 വരെ സീറ്റുകള്‍ കിട്ടും. യു.ഡി.എഫിന് 20-23 വരെ സീറ്റുകളും കിട്ടും. എന്‍.ഡി.എക്ക് 0-1.
ജോസ് കെ മാണിയുടെ വരവ് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് 56 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 37 ശതമാനം പേർ ഗുണം ചെയ്യില്ല എന്ന് പ്രതികരിച്ചപ്പോൾ ഏഴു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 28 ശതമാനം പേരാണ്. 27 ശതമാനം പേർ അതേ എന്ന് പ്രതികരിച്ചപ്പോൾ 26 ശതമാനം പേർ ഉണ്ടാകാം എന്ന അഭിപ്രായം രേഖപ്പെടുത്തി. 19 ശതമാനം പേർ പ്രതികരിച്ചില്ല.