''ചരിത്രത്തിൽ ഇത്രയും വ്യാജന്മാരുള്ള വോട്ടർ പട്ടിക കണ്ടിട്ടില്ല'' രമേശ് ചെന്നിത്തല

"കോൺഗ്രസുകാരാണ് ഇത് ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നത് എത്ര ലാഘവത്തോടെയാണ്. മുഖ്യമന്ത്രിക്കും പങ്കുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല"

Update: 2021-03-25 09:30 GMT
Advertising

കേരളത്തിലെ ചരിത്രത്തിൽ ഇത്രയും വ്യാജന്മാരുള്ള വോട്ടർ പട്ടിക കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം ഏറ്റെടുക്കണമെന്നും ഇത് എങ്ങനെ സംഭവിച്ചു എന്നതില്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.

ഇത് ആസൂത്രിതമായ ശ്രമമാണ്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യാജ വിലാസത്തിൽ വോട്ട് ചേർക്കുന്നു. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നു. ശാസ്ത്രീയമായ പരിശോധനകളിലൂടെ നടപടി സ്വീകരിക്കണം. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസുകാരാണ് ഇത് ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നത് എത്ര ലാഘവത്തോടെയാണ്. മുഖ്യമന്ത്രിക്കും പങ്കുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല. ഇങ്ങന്നെ മുഖ്യമന്ത്രി പറയുമ്പോൾ രാഷ്ടീയം പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News