പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: മുഖ്യമന്ത്രിക്ക് നോട്ടീസ്
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷാണ് നോട്ടീസ് അയച്ചത്.
Update: 2021-03-25 14:40 GMT
പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷാണ് നോട്ടീസ് അയച്ചത്.
അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന് പറഞ്ഞത് ചട്ട ലംഘനമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പ്രസ്താവനയെന്ന് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 48 മണിക്കൂറിനുള്ളില്‍ രേഖാ മൂലം മറുപടി നല്‍കാനാണ് നിര്‍ദേശം.