ഏറ്റുമാനൂരില്‍ ലതികാ സുഭാഷിന്‍റെ പോസ്റ്ററുകൾ നശിപ്പിച്ചു, പ്രതിഷേധം

കോൺഗ്രസിൽ നിന്നും സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ലതികാസുഭാഷ് സ്വതന്ത്ര സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കാൻ ഇറങ്ങിയത്

Update: 2021-03-26 02:00 GMT
Advertising

തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ പരാതിയുമായി ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർഥി ലതിക സുഭാഷ്. ചെങ്ങളം, ഒളശ മേഖലകളിലാണ് ലതിക സുഭാഷിന്‍റെ പോസ്റ്ററുകൾ നശിപ്പിച്ചതായി കണ്ടെത്തിയത്.

മറ്റ് സ്ഥാനാർഥികളെ അപേക്ഷിച്ച് വളരെ കുറച്ച് കുറച്ചു പോസ്റ്ററുകൾ മാത്രമാണ് ലതികാസുഭാഷ് പ്രിൻറ് ചെയ്തിരുന്നത്. സാമ്പത്തിക പ്രശ്നം ഉള്ളതിനാൽ അത്യാവശ്യം വേണ്ട സ്ഥലങ്ങളിൽ മാത്രമാണ് പോസ്റ്റർ പതിച്ചിരുന്നത്. എന്നൽ ഈ പോസ്റ്ററുകൾ ആണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. മറ്റ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ഒട്ടിക്കാൻ വരുന്നവർ മനപ്പൂർവം തൻറെ പോസ്റ്ററുകൾ നശിപ്പിക്കുന്നതാണ് എന്നാണ് ലതികാ സുഭാഷിന്‍റെ പരാതി. വ്യാപകമായതോടെ ഇത് തടയാൻ ലതികാസുഭാഷ് തന്നെ നേരിട്ടിറങ്ങി.

കോൺഗ്രസിൽ നിന്നും സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ലതികാസുഭാഷ് സ്വതന്ത്രസ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കാൻ ഇറങ്ങിയത്. ഈ നീക്കം യുഡിഎഫിന് വലിയ തലവേദന ആവുകയും ചെയ്തിട്ടുണ്ട്. ലതികാസുഭാഷ് കൂടി മത്സരിക്കാൻ വന്നതോടെ ഏറ്റുമാനൂരില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News