ആരാണ് താരപ്രചാരകര്‍?

താരപ്രചാരകര്‍ പൊതുവായി നടത്തുന്ന പ്രചാരണം ഒരു സ്ഥാനാര്‍ഥിയുടെ വ്യക്തിഗത തെരഞ്ഞെടുപ്പ് ചെലവിലുള്‍പ്പെടില്ല

Update: 2021-03-26 04:46 GMT
Advertising

ഒരു പാര്‍ട്ടിക്കായി വോട്ട് തേടുന്ന പ്രമുഖനാണ് താരപ്രചാരകന്‍. രാഷ്ട്രീയ പാര്‍ട്ടി നേതാവോ സിനിമ, കായികരംഗത്തെ അറിയപ്പെടുന്നയാളോ ആയിരിക്കും ഈ താരപ്രചാരകന്‍. പാര്‍ട്ടികള്‍ തീരുമാനിക്കുന്നവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പദവി നല്‍കും.

അംഗീകൃത പാര്‍ട്ടിക്ക് 40 പേരെ വരെ നിര്‍ദ്ദേശിക്കാം. അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് 20 പേരെ താരപ്രചാരകരാക്കാം. താരപ്രചാരകര്‍ പൊതുവായി നടത്തുന്ന പ്രചാരണം ഒരു സ്ഥാനാര്‍ഥിയുടെ വ്യക്തിഗത തെരഞ്ഞെടുപ്പ് ചെലവിലുള്‍പ്പെടില്ല.

ജനപ്രാതിനിധ്യ നിയമത്തിലെ 77ാം വകുപ്പ് പ്രകാരം പാര്‍ട്ടികളുടെ ചെലവില്‍ കണക്കാക്കും. അതേസമയം, വോട്ട് തേടാന്‍ സ്ഥാനാര്‍ഥിക്കൊപ്പം വേദി പങ്കിട്ടാല്‍ ആ സ്ഥാനാര്‍ഥിയുടെ ചെലവില്‍പെടുത്തും. ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ചെലവുകള്‍ പങ്കുവെക്കും. സ്ഥാനാര്‍ഥി വേദിയില്‍ ഇല്ലെങ്കിലും പ്രചാരണസ്ഥലത്ത് പോസ്റ്ററുകള്‍ ഉണ്ടെങ്കില്‍ അതും സ്ഥാനാര്‍ഥിയുടെ ചെലവായി കണക്കാക്കും. പ്രധാനമന്ത്രിയെപ്പോലുള്ള താരപ്രചാരകരുടെ സുരക്ഷാ ചെലവുകള്‍ സര്‍ക്കാരിന്റെ കണക്കില്‍ വരും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News