സര്‍വേകളില്‍ പ്രവര്‍ത്തകര്‍ ഭ്രമിക്കരുതെന്ന് സിപിഎം
സര്‍വേകളെ സൂചനയായി കാണാമെങ്കിലും അമിതമായി വിശ്വസിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്
തെരഞ്ഞെടുപ്പ് സര്‍വേകളില്‍ പ്രവര്‍ത്തകര്‍ ഭ്രമിക്കരുതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ്. സര്‍വേകളെ സൂചനയായി കാണാമെങ്കിലും അമിതമായി വിശ്വസിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കുടുംബയോഗങ്ങള്‍ക്കു പകരം വീട്ടുമുറ്റ സദസ്സുകള്‍ സംഘടിപ്പിക്കും. അതില്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിക്കാനും തീരുമാനമുണ്ട്.
എല്‍ഡിഎഫിന്‍റെ തുടര്‍ ഭരണം പ്രവചിച്ച് ചാനൽ സർവേ ഫലങ്ങൾ വന്നതോടെ ചില മണ്ഡലങ്ങളിലെ പ്രവർത്തനത്തിൽ അലംഭാവമുണ്ടായതായാണ് സംസ്ഥാന സെക്രട്ടറേയിറ്റ് വിലയിരുത്തൽ.അത് കൊണ്ട് സര്‍വ്വെകളെ ജാഗ്രതയോടെ സമീപിക്കാനാണ് കീഴ് ഘടകങ്ങള്‍ക്ക് സംസ്ഥാനസെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കിയത്. സമൂഹത്തിന്റെ ചെറിയ പരിച്ഛേദത്തിന്റെ അഭിപ്രായം മാത്രമാണ് സര്‍വേകളിലൂടെ പ്രതിഫലിക്കുന്നത്. ഇത് പൂര്‍ണാര്‍ഥത്തില്‍ ജനഹിതത്തിന്റെ അളവുകോലല്ല. എന്നാല്‍ ഭരണത്തേയും തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കാവുന്ന ഘടകങ്ങളെയും സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങളെ സൂചനയായി കണക്കാക്കാം. ഈ സൂചനകള്‍ വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തണം. മുഖ്യമന്ത്രി പങ്കടുക്കുന്ന പൊതുയോഗങ്ങളിലെ വലിയ ആള്‍ക്കൂട്ടം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ അക്കാര്യത്തിലും അമിത ആത്മവിശ്വാസം പാടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം ഇത്തവണ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് കോവിഡ് കാലത്ത് തടസ്സങ്ങളുള്ളത്.എന്നാല്‍ നാലോ അഞ്ചോ കുടുംബങ്ങളെ പങ്കെടുപ്പിച്ച് വീട്ടുമുറ്റ സദസ്സ് സംഘടിപ്പിക്കും. പ്രധാന നേതാക്കളെ വീട്ടുമുറ്റ സദസ്സുകളില്‍ പങ്കെടുപ്പിക്കാനും സിപിഎം തീരുമാനിച്ചു.
ये à¤à¥€ पà¥�ें- വീട്ടുമുറ്റങ്ങളിലേക്ക് സി.പി.എം; വോട്ട് അഭ്യര്‍ഥിക്കാന്‍ മുഖ്യമന്ത്രിയും പിബി അംഗങ്ങളും വീടുകളിലെത്തും