വികസനകാര്യത്തില്‍ നേമം ഗുജറാത്തിനൊപ്പമാണെന്ന് കുമ്മനം രാജശേഖരന്‍
ജനങ്ങള്‍ക്ക് ഭൌതികമായ നേട്ടങ്ങളുണ്ടായത് കൊണ്ട് മാത്രം ജീവിക്കാനാവില്ല. അതോടൊപ്പം അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും സങ്കല്‍പ്പങ്ങളുമെല്ലാം സംരക്ഷിക്കപ്പെടണം.
നേമത്തെ ഗുജറാത്തിനോട് ഉപമിച്ച പരാമർശത്തിലുറച്ച് കുമ്മനം രാജശേഖരൻ. വികസനകാര്യത്തില്‍ നേമം ഗുജറാത്തിനൊപ്പമാണെന്ന് കുമ്മനം മീഡിയവണ്ണിനോട് പറഞ്ഞു. വികസന കാര്യത്തില്‍ ബിജെപിയുടെ മാതൃക സംസ്ഥാനം എന്ന നിലയിലാണ് ഗുജറാത്തിനോട് ഉപമിച്ചത് മുരളീധരന്‍റെ വരവോടെ ബിജെപിയുടെ വോട്ട് ചോർച്ചയുണ്ടാകുമെന്ന ആരോപണം തെറ്റാണെന്നും കോണ്‍ഗ്രസ്സിന്‍റെ വോട്ട് ചോരാതെ അവര്‍ നോക്കിയാല്‍ മതിയെന്നും കുമ്മനം കൂട്ടിച്ചേർത്തു.
ജനങ്ങള്‍ക്ക് ഭൌതികമായ നേട്ടങ്ങളുണ്ടായത് കൊണ്ട് മാത്രം ജീവിക്കാനാവില്ല. അതോടൊപ്പം അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും സങ്കല്‍പ്പങ്ങളുമെല്ലാം സംരക്ഷിക്കപ്പെടണം. നേമത്തെ സിറ്റിംഗ് സീറ്റ് ബിജെപി നിലനിര്‍ത്തുമെന്നും കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് ഞങ്ങള്‍ തെളിയിക്കുമെന്നായിരുന്നു കുമ്മനത്തിന്‍റെ പ്രസ്താവനയോട് മുരളീധരന്‍റെ പ്രതികരണം.
ये à¤à¥€ पà¥�ें- നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് ഞങ്ങള്‍ തെളിയിക്കും: കുമ്മനത്തിന് മറുപടിയുമായി മുരളീധരന്‍