യു.ഡി.എഫിന്‍റെ ഭാഗമാകാൻ ആർ.എം.പി ഇല്ലെന്ന് കെ. കെ രമ
പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന് ആവശ്യം. ടിപിക്കു പൂർത്തീകരിക്കാൻ പറ്റാതെ പോയ രാഷ്ട്രീയം ഉയർത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും രമ
യുഡിഎഫിന്‍റെ ഭാഗമാകാൻ ആർഎംപി ഇല്ലെന്ന് കെ കെ രമ. തെരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും വലിയ പിന്തുണ നൽകി. വടകരയിൽ സിപിഎം വോട്ടുകൾ പോലും ആർ.എം.പിക്ക് ലഭിച്ചു. പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും കെ. കെ രമ മീഡിയവണിനോട് പറഞ്ഞു..
പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന് ആവശ്യം. ടിപിക്കു പൂർത്തീകരിക്കാൻ പറ്റാതെ പോയ രാഷ്ട്രീയം ഉയർത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും രമ പറഞ്ഞു. ഞങ്ങള്‍ സംസ്ഥാന രാഷ്ട്രീയവും വടകരയുടെ വികസനവും ചര്‍ച്ച ചെയ്തപ്പോള്‍ ജനങ്ങള്‍ കൊലപാതക രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തത്. അതില്‍ കൂടുതലും സ്ത്രീ വോട്ടര്‍മാരായിരുന്നു. അവരുടെ മനസ്സിലത് കെടാതെ കിടക്കുന്നുണ്ട്. അഭിപ്രായം പറയാന്‍ ആര്‍ക്കും കഴിയണം. പക്ഷേ അതിന്‍റെ പേരില്‍ ഇനി ഒരു ജീവന്‍ ഇവിടെ നഷ്ടമാകരുത് എന്നായിരുന്നു ജനങ്ങളുടെ മനസ്സെന്ന് രമ പറയുന്നു.
വടകരയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ആര്‍എംപിക്ക് കഴിഞ്ഞിട്ടുണ്ട്. സിപിഎം മണ്ഡലത്തില്‍ എത്ര ശക്തമായ പ്രചരണം നടത്തിയിട്ടും കാര്യമില്ല. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഒരു ഉറച്ച തീരുമാനമെടുത്ത് കഴിഞ്ഞതാണ്. അത് അവര്‍ ബാലറ്റ് പേപ്പറില്‍ കാണിച്ചു എന്നതാണ് അവസാനത്തെ കണക്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.