കോന്നിയില്‍ യുഡിഎഫ് - ബിജെപി വോട്ട് കച്ചവടമെന്ന് ജനീഷ് കുമാര്‍
'അവസാന ആറ് ദിവസം ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ ഇല്ലായിരുന്നു'
കോന്നിയിൽ വോട്ട് കച്ചവടം നടന്നെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ. വള്ളിക്കോട്, കലഞ്ഞൂർ, കോന്നി പഞ്ചായത്തുകളിൽ ബിജെപി സംവിധാനം നിർജീവമായിരുന്നു. ചിലയിടത്ത് ബൂത്ത് ഏജന്‍റുമാര്‍ പോലുമുണ്ടായിരുന്നു. ബിജെപിയെ കൂടാതെ മറ്റ് ചില സംഘടനകളുടെ സഹായവും കോൺഗ്രസിന് ലഭിച്ചു. ബിജെപി എത്ര വോട്ട് മറിച്ചാലും മണ്ഡലത്തിൽ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നും ജനീഷ് കുമാർ പറഞ്ഞു.
അവസാന ആറ് ദിവസം ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ ഇല്ലായിരുന്നു. കഴിഞ്ഞ തവണ അദ്ദേഹം 39,000 വോട്ട് അദ്ദേഹം നേടിയതാണ്. അവര്‍ എത്ര വോട്ട് മറിച്ചാലും പുതിയ സാഹച്യത്തില്‍ എല്‍ഡിഎഫ് തന്നെ ജയിക്കാനുള്ള സാധ്യതയാണുള്ളത്. ബൂത്ത് തലങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസിലാവുകയുള്ളൂവെന്നും ജനീഷ് കുമാര്‍ പറഞ്ഞു.