നവാസിന്റെ ഹരജികളും വിവരാവകാശ അപേക്ഷകളും സംശയാസ്പദം; പൊലീസ് ഹൈക്കോടതിയിൽ
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരായ ഹരജികൾ വഴി നവാസ് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നും റിപ്പോർട്ടിലുണ്ട്
Update: 2025-03-20 11:41 GMT


എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹരജിക്കാരനായ പായിച്ചിറ നവാസിനെതിരെ പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവാസിന്റെ ഹരജികളും വിവരാവകാശ അപേക്ഷകളും സംശയാസ്പദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരായ ഹരജികൾ വഴി നവാസ് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. മുൻമന്ത്രി അനൂപ് ജേക്കബിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് നവാസ്.