കോഴിക്കോട്ട് കടുത്ത നിയന്ത്രണങ്ങള്‍; പൊതുയോഗങ്ങള്‍ക്ക് വിലക്ക്, ബീച്ചിലും നിയന്ത്രണം
ജില്ലയില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
Update: 2021-04-10 11:47 GMT
കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച് അടച്ചിടും. അറുപത് വയസിനു മുകളിലുള്ളവര്‍ക്ക് ബീച്ചില്‍ വിലക്കേര്‍പ്പെടുത്തി. നേരത്തെ തന്നെ മറ്റു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബസിൽ ഇരുന്ന് പോകാവുന്നയത്ര യാത്രക്കാർ മാത്രം, കല്യാണത്തിന് 200 പേർ മാത്രം തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാളെ മുതൽ കർശന പരിശോധന ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
രാഷ്ട്രീയ പാർട്ടികളും കളക്ടറുമായി നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്.