മണിപ്പൂരിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച 25 കുട്ടികളെ കാണാനില്ല
കാണാനില്ലെന്ന് സ്ഥിരീകരിച്ചത് ശിശുക്ഷേമ സമിതിയുടെ പരിശോധനയിൽ
പത്തനംതിട്ട: തിരുവല്ല സത്യം മിനിസ്ട്രീസ് അനധികൃതമായി കൊണ്ടുവന്ന കുട്ടികളെ കാണാനില്ല. ശിശുക്ഷേമ സമിതിയുടെ പരിശോധനയിലാണ് 25 കുട്ടികളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചത്. 53 കുട്ടികളെയാണ് സത്യം മിനിസ്ട്രീസ് കൊണ്ടുവന്നത്. ഇതിൽ 28 പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ആദ്യം 32 ആൺകുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 19 പേർ, 24 പെൺകുട്ടികൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ 9 പേരുമാണുള്ളതെന്ന് ശിശുക്ഷേമസമിതി ജില്ലാ ചെയർമാൻ അഡ്വ. എൻ രാജീവ് പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി പൊലീസിന് കത്ത് നൽകും. ചട്ടങ്ങൾ പാലിക്കാതെയാണ് കുട്ടികളെ രണ്ടുമാസം മുൻപ് മണിപ്പൂരിൽ നിന്ന് നാട്ടിലെത്തിച്ചത്. സ്ഥാപനത്തിനെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ശിശുക്ഷേമ സമിതി സർക്കാറിന് കൈമാറും.