സ്‌കൂൾ ഘോഷയാത്രക്കിടെ മൂന്ന് കുട്ടികൾ ഉൾപ്പെടെ 38 പേർക്ക് കടന്നലിന്റെ കുത്തേറ്റു
പരിക്കേറ്റവരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി സന്ദർശിച്ചു
Update: 2023-04-13 10:33 GMT


പത്തനംതിട്ട: വടശേരിക്കര ബംഗ്ലാവ് കടവ് ഗവ എൽ.പി സ്‌കൂൾ വാർഷിക ഘോഷയാത്രക്കിടെ കടന്നലിളകി. ഘോഷയാത്രയിൽ പങ്കെടുത്ത മൂന്നു കുട്ടികൾ ഉൾപ്പെടെ 38 പേർക്ക് കടന്നലിന്റെ കുത്തേറ്റു. പരിക്കേറ്റവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പലർക്കും ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്. എന്നാൽ ആർക്കും സാരമായ പരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പങ്കെടുക്കേണ്ട രാവിലെയുള്ള പരിപാടി ഒഴിവാക്കി. അതേസമയം പരിക്കേറ്റവരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി സന്ദർശിച്ചു.