മലപ്പുറം പെരിന്തൽമണ്ണയിൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷമുണ്ടായത്

Update: 2025-03-21 11:56 GMT
Editor : നബിൽ ഐ.വി | By : Web Desk
മലപ്പുറം പെരിന്തൽമണ്ണയിൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു
AddThis Website Tools
Advertising

മലപ്പുറം: പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി സംഘർഷം. മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടുകൂടിയായിരുന്നു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണമുണ്ടായത്. വിദ്യാര്‍ഥികളുടെ തലയിലും ശരീരഭാഗങ്ങളിലും കുത്തേറ്റിട്ടുണ്ട്.

സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഒരു വിദ്യാർഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. നടപടി നേരിട്ട വിദ്യാർഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News