​ശ്രദ്ധിക്കുക; പത്ത് ദിവസത്തിനുള്ളിൽ ബാങ്ക് അടഞ്ഞുകിടക്കുന്നത് അഞ്ച് ദിവസം

ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

Update: 2025-03-21 12:11 GMT
​ശ്രദ്ധിക്കുക; പത്ത് ദിവസത്തിനുള്ളിൽ ബാങ്ക്  അടഞ്ഞുകിടക്കുന്നത്  അഞ്ച് ദിവസം
AddThis Website Tools
Advertising

തിരുവനന്തപുരം: അടുത്ത പത്ത് ദിവസത്തിനുള്ളിൽ ബാങ്ക് അടഞ്ഞ് കിടക്കുക അഞ്ച് ദിവസം. മാർച്ച് 22 നാലാം ശനിയും 23 ഞായറുമാണ്. രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് ആറ് പ്രവൃത്തിദിനം കഴിഞ്ഞാൽ തുടർച്ചയായി മൂന്ന് ദിവസം വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കും. മാർച്ച് 30 -ഞായർ, മാർച്ച് 31- ചെറിയപെരുന്നാൾ, ഏപ്രിൽ 1-  വാർഷിക കണക്കെടുപ്പ് എന്നിവായായതിനാലാണ് വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കും. 

ഒമ്പത്‌ പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്‌ബിയു)  തിയതികളിൽ  ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് ചർച്ചകൾക്കൊടുവിൽ ഇന്ന് മാറ്റിവെച്ചു. പണിമുടക്ക് നടന്നിരുന്നെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ ഏഴ് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുമായിരുന്നു.. 

എല്ലാ തസ്തികളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാർ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ്‌ നടപ്പാക്കുക, ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്കരിക്കുക, ഐഡിബിഐ ബാങ്ക് സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News