മികവിന്‍റെ കേന്ദ്രങ്ങളായി 53 സ്കൂളുകള്‍ കൂടി; ഉദ്ഘാടനം ഇന്ന്

വിദ്യാകിരണം മിഷന്‍റെ ഭാഗമായി നിര്‍മിച്ച സ്കൂളുകളാണ് ഉദ്ഘാടനം ചെയ്യുന്നത്

Update: 2022-02-10 05:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിർമാണം പൂർത്തിയാക്കിയ 53 സ്‌കൂളുകൾ കൂടി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. വിദ്യാകിരണം മിഷന്‍റെ ഭാഗമായി നിര്‍മിച്ച സ്കൂളുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്,എം.എൽ.എ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടുന്നു. കൈറ്റ്,വാപ്‌കോസ്,ഇൻകെൽ,കില എന്നിവയാണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസികൾ.



തിരുവനന്തപുരം,പാലക്കാട്,മലപ്പുറം ജില്ലകളിലായി നാലു സ്‌കൂളുകളാണ്  കിഫ്ബിയുടെ 5 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം പൂർത്തിയാക്കിയത്. കൈറ്റ് ആണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസി(എസ്പിവി).അരുവിക്കരം,പട്ടാമ്പി,ഷൊർണൂർ,കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകൾ കിഫ്ബിയുടെ 3 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 10 സ്‌കൂളുകളുടെ ഉദ്ഘാടനവും ഫെബ്രുവരി 10ന് നടക്കും.ഇതിൽ തൃശൂർ,എറണാകുളം,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലെ സ്‌കൂളുകൾ ഉൾപ്പെടുന്നു.



ചേലക്കര,കോതമംഗലം,മഞ്ചേരി,കൊണ്ടോട്ടി,കോഴിക്കോട് സൗത്ത്,നിലമ്പൂർ,വേങ്ങര,സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളിലായാണ് ഈ സ്‌കൂളുകൾ. കണ്ണൂർ ജില്ലയിലെ തലശേരി,പയ്യന്നൂർ നിയോജക മണ്ഡലങ്ങളില്‍ കിഫ്ബിയുടെ ഒരു കോടി പദ്ധതിയിൽ പെടുത്തി നിർമാണം പൂർത്തിയാക്കി രണ്ടു സ്‌കൂളുകളുടെ ഉദ്ഘാടനം നിർവഹിക്കപ്പെടുക. ഇതിനു പുറമേ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 34 സ്‌കൂളുകളുടെയും എം.എൽ.എ, നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ മൂന്നു സ്‌കൂളുകളുടെയും ഉദ്ഘാടനം അന്നേ ദിവസം നിർവഹിക്കപ്പെടും. ഇതിനു പുറമേ വയനാട്,എറണാകുളം ജില്ലകളിലായി പ്ലാൻ ഫണ്ടിലുൾപ്പെടുത്തി നിർമിക്കുന്ന രണ്ടു സ്‌കൂളുകളിലെ നിർമാണപ്രവൃത്തികൾക്ക് അന്നേ ദിവസം തറക്കല്ലിടും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News