64-ാമത് സ്‌കൂൾ കായികോത്സവത്തിന് തുടക്കം

ഔദ്യോഗിക ഉത്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും

Update: 2022-12-03 01:53 GMT
64-ാമത് സ്‌കൂൾ കായികോത്സവത്തിന് തുടക്കം
AddThis Website Tools
Advertising

തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് കഴിഞ്ഞ് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. നാലു വർഷത്തിന് ശേഷം തിരുവനന്തപുരം വീണ്ടും ആതിഥേയത്വം വഹിക്കുന്ന കായികമേള കൂടിയാണിത്.

മത്സരത്തിന്‍റെ ഔദ്യോഗിക ഉത്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സബ് ജൂനിയർ ബോയ്‌സ് & ഗേൾസ്, ജൂനിയർ ബോയ്‌സ് & ഗേൾസ്, സീനിയർ ബോയ്‌സ് & ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഉൾപ്പെടുന്നു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

Web Desk

By - Web Desk

contributor

Similar News