ശബരിമലയിൽ ഭക്ഷ്യയോഗ്യമല്ലാതെ കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിൻ അരവണ

സർക്കാർ സഹായത്തോടെ മാത്രമേ അരവണ നശിപ്പിക്കാനാകൂവെന്നാണ്‌ ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്

Update: 2023-11-13 06:25 GMT
Advertising

പത്തനംതിട്ട: ശബരിമലയിൽ ഭക്ഷ്യയോഗ്യമല്ലാതെ കെട്ടിക്കിടക്കുന്ന അരവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ നീക്കം ചെയ്തില്ല. 6.65 ലക്ഷം ടിൻ അരവണയാണ് നീക്കം ചെയ്യാതെ കെട്ടികിടക്കുന്നത്. മണ്ഡല മകരവിളക്ക് സീസണിനായി ശബരിമല തുറക്കാൻ ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്.

ഏലയ്ക്കയിൽ പ്രശ്‌നമുള്ളതിനാൽ വിൽക്കരുതെന്ന് സുപ്രിംകോടതി നിർദേശിച്ച അരവണയാണ് കെട്ടിക്കിടക്കുന്നത്. 6.65 ലക്ഷം ടിൻ അരവണ ഒഴിവാക്കേണ്ടി വന്നതോടെ ഏഴു കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടാകുക. ഇവ നശിപ്പിക്കാൻ ബോർഡിന് സുപ്രിംകോടതി അനുമതി നൽകിയിരുന്നുവെങ്കിലും സർക്കാർ സഹായത്തോടെ മാത്രമേ ചെയ്യാനാകൂവെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.


Full View

6.65 lakh tins of aravana are stored in Sabarimala as non-edible

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News