നെന്മാറയിൽ 17 വയസുകാരനെ മർദിച്ച സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും

അന്വേഷണ ഉദ്യോഗസ്ഥൻ അടുത്ത മാസം 10ന് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ഹാജരാകണം

Update: 2024-08-28 13:19 GMT
Advertising

പാലക്കാട്: നെന്മാറയിൽ 17കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷനും, മനുഷ്യവകാശ കമ്മീഷനും കേസെടുത്തു. കുട്ടികൾക്ക് എതിരായ മർദനം സംബന്ധിച്ച് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ അടുത്ത മാസം 10ന് മനുഷ്യവകാശ കമ്മീഷന് മുന്നിൽ ഹാജരാകണം.

പാലക്കാട് ജില്ലയിൽ സമീപ ദിവസങ്ങളിലായി രണ്ട് കുട്ടികൾക്കാണ് പൊലീസ് മർദനമേറ്റത്. പട്ടാമ്പിയിൽ ആളുമാറി കുട്ടിയെ മർദിച്ച സംഭവവും, നെന്മാറയിലെ പൊലീസ് മർദനവുമാണിവ. പട്ടാമ്പിയിൽ വിദ്യാർഥിയെ മർദിച്ച എ.എസ്.ഐയെ പറമ്പികുളത്തേക്ക് സ്ഥലം മാറ്റി. നെന്മാറയിലെ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News