കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

ചികിത്സാപിഴവ് അക്കമുള്ള വകുപ്പ് ചേർത്താണ് കേസ്.

Update: 2024-05-19 07:09 GMT
Editor : anjala | By : Web Desk
Advertising

കോഴിക്കോട്: മെഡിക്കൽ കോളജിലെ ആശുപത്രിയിൽ ശസ്ത്രക്രിയ വീഴ്ച്ചയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണറാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തത്. ചികിത്സാപിഴവ് അക്കമുള്ള വകുപ്പ് ചേർത്താണ് കേസ്. കോതിപ്പാലം സ്വദേശി അജിത്തിനാണ്‌ മറ്റൊരു രോഗിക്ക് നിർദേശിച്ച അളവിലുള്ള കമ്പിയിട്ടത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈ പൊട്ടിയിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്. മറ്റൊരു രോഗിക്ക് നിർദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നൽകി. പിഴവ് പറ്റിയപ്പോൾ വീണ്ടും സർജറി നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

അതെ സമയം കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി.ഡി.എം.ഇ നിയോഗിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്.കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് നാളെ വിവരം തേടും. അതെ സമയം കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി. ഡി.എം.ഇ നിയോഗിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് നാളെ വിവരം തേടും.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News