കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരിയെത്തിക്കുന്ന സംഘം പിടിയില്‍

മതിലിന് പുറത്ത് നിന്നും ജയിലിനുള്ളിലേക്ക് പുകയില ഉത്പന്നങ്ങൾ വലിച്ചെറിയുന്നതിനിടെയാണ് രണ്ടുപേര്‍ പിടിയിലായത്

Update: 2023-03-01 06:51 GMT
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരിയെത്തിക്കുന്ന സംഘം പിടിയില്‍
AddThis Website Tools
Advertising

കണ്ണൂർ: കണ്ണൂര്‍ സെൻട്രൽ ജയിലിലേക്ക് തടവുകാർക്ക് ലഹരിയെത്തിക്കുന്ന സംഘം പിടിയിലായി. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാർ, മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത്. മതിലിന് പുറത്ത് നിന്നും ജയിൽ വളപ്പിലേക്ക് ബീഡിക്കെട്ടുകൾ വലിച്ചെറിയുന്നതിന് ഇടയിലാണ് ഇവർ പിടിയിലായത്.


കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിലിന് പുറത്ത് നിന്നും ജയിലിനുള്ളിലേക്ക് പുകയില ഉത്പന്നങ്ങൾ വലിച്ചെറിയുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. അതിനിടെയാണ് ഇന്ന് യാദൃശ്ചികമായി രണ്ടാളുകൾ ജയിലിനുള്ളിലേക്ക് ബീഡിയും മറ്റും വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടത്.


ഇതേ തുടർന്ന് ജയിൽ അധികൃതർ കണ്ണൂർ ടൗൺ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് ടൗൺ പൊലീസെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞ 120 പാക്കറ്റ് ബീഡിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ തന്നെ ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.



Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News